‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി കൊല്ലം തീരദേശ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കാന്‍സറിനെതിരെ മഹത്തായ ഒരു മാതൃക സൃഷ്ടിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനിന്റെ ഭാഗമായി കൊല്ലം തീരദേശ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കാന്‍സറിനെതിരെ മഹത്തായ ഒരു മാതൃക സൃഷ്ടിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലം കോര്‍പറേഷനിലെ 3 ഡിവിഷനുകളില്‍ മുഴുവന്‍ വീടുകളിലും ബോധവത്ക്കരണ പ്രവര്‍ത്തനം നടത്തിയതായും മന്ത്രി വ്യക്തമാക്കി. 30 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകളേയുമാണ് കാന്‍സര്‍ സ്‌ക്രീനിംഗിന് വിധേയമാക്കിയത്. ഏഴ് ദിവസത്തോളം നീണ്ടുനിന്ന ഒരു വലിയ പ്രവർത്തനമായിരുന്നു അത്. ക്യാമ്പയിൻ പൂര്‍ത്തിയാക്കിയ സന്തോഷതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും സംഗമവും പ്രദേശത് സംഘടിപ്പിച്ചു. ഇന്ന് കൊല്ലത്ത് വാടി കടപ്പുറത്ത് എത്തി മന്ത്രി വീണ ജോര്‍ജ് ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചു.