ആലപ്പുഴയിലെ വള്ളികുന്നത്തു പേപ്പട്ടിയുടെ ആക്രമണത്തിൽ 4 പേർക്കു പരുക്ക്. വള്ളികുന്നം പള്ളിമുക്ക്, പടയണിവെട്ടം ഭാഗങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണം നടന്നത്. പരുക്കേറ്റ പുതുപ്പുരയ്ക്കൽ തറയിൽ ഗംഗാധരൻ, രാമചന്ദ്രൻ തുടങ്ങിയവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പുതുപ്പുരയ്ക്കൽ കിഴക്കതിൽ ഹരികുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പള്ളിയുടെ പടീറ്റതിൽ മറിയാമ്മ രാജനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറിയാമ്മയുടെ മുഖത്തും ചുണ്ടിനുമാണ് ആഴത്തിൽ കടിയേറ്റത്.