സ്തനാര്‍ബുദത്തിനെതിരേ ബോധവത്കരണത്തിനായി പൊതുപ്രവര്‍ത്തക നിഷാ ജോസ് കെ.മാണി സംഘടിപ്പിക്കുന്ന കാരുണ്യസന്ദേശയാത്ര യുടെ ഉദ്ഘാടനം വീണാ ജോര്‍ജ് നിർവഹിച്ചു

സ്തനാര്‍ബുദത്തിനെതിരേ ബോധവത്കരണത്തിനായി പൊതുപ്രവര്‍ത്തക നിഷാ ജോസ് കെ.മാണി സംഘടിപ്പിക്കുന്ന കാരുണ്യസന്ദേശയാത്ര
യുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിർവഹിച്ചു. സ്തനാര്‍ബുദ സാധ്യത തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കണമെന്ന അവബോധം വളര്‍ത്തുന്നതിനായാണ് നിഷ രാജ്യത്തുടനീളം യാത്ര നടത്തുന്നത്. ഭര്‍തൃപിതാവ് കെ.എം.മാണി ഉപയോഗിച്ച കാറിലാണ് കാന്‍സര്‍ രോഗത്തെ അതിജീവിച്ച നിഷയുടെ കാരുണ്യയാത്ര. 2013-ല്‍ മുടിമുറിച്ച് കാന്‍സര്‍രോഗബാധിതര്‍ക്ക് വിഗ്ഗുണ്ടാക്കാന്‍ നല്‍കിയതുമുതലാണ് താന്‍ കാന്‍സര്‍ബാധിതരുമായി അടുത്ത് ഇടപഴകിയതെന്ന് നിഷാ ജോസ് കെ.മാണി വ്യക്തമാക്കി. ഇതില്‍നിന്നാണ് സ്തനാര്‍ബുദ പരിശോധന എന്ന ആശയം ലഭിച്ചത്. ഒരു വര്‍ഷമെടുത്ത് രാജ്യത്തെ നദികളിലൂടെ നടത്തിയ തുഴച്ചില്‍ അവസാനിച്ചപ്പോഴാണ് രോഗം പിടിപെട്ടത്. ഇനിയുള്ള ജീവിതം കാന്‍സറിനെതിരേയുള്ള ബോധവത്കരണ തുഴച്ചിലാണെന്ന് തിച്ചരിറിഞ്ഞു എന്നും ഞാനാകുന്ന നദി സമുദ്രത്തിലെത്തുന്നതുവരെ ബോധവത്കരണ യാത്ര തുടരുമെന്നും നിഷ ചൂണ്ടിക്കാട്ടി.