ആശുപത്രിക്കിടക്കയിൽ എഴുന്നേറ്റിരുന്ന് കുറിപ്പെഴുതി ഉമ തോമസ് എം എൽ എ

അപകട ശേഷം ആദ്യമായി ആശുപത്രിക്കിടക്കയിൽ എഴുന്നേറ്റിരുന്ന് കുറിപ്പെഴുതി ഉമ തോമസ് എം എൽ എ. ഇത് അവരുടെ ആരോഗ്യത്തെക്കുറിച്ച് ഏറെ പ്രതീക്ഷയാണ് നൽകുന്നത് എന്ന് ഡോക്ടർമാർ വ്യക്തമാക്കി. വാടകവീട്ടിൽ നിന്നും എല്ലാ സാധനങ്ങളും എടുക്കാൻ ശ്രദ്ധിക്കണമെന്ന് പറയുന്ന എം എൽ എ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഉമ തോമസും കുടുംബവും മറ്റൊരു വാടകവീട്ടിലാണ് താമസിക്കുന്നത്. പാലാരിവട്ടം പൈപ്പ് ലൈൻ ജംഗ്ഷനിലെ വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണിത്. എം എൽ എ പുതുവത്സരാശംസകൾ അറിയിച്ചത് കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ടു ദിവസത്തിനകം വെൻറിലേറ്റർ സഹായം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോക്ടർമാർ വ്യക്തമാക്കി.