മഞ്ചേരി മെഡിക്കൽ കോളജിലെ രാത്രികാല പോസ്റ്റ്‌മോർട്ടം തടഞ്ഞു ഹൈക്കോടതി

മഞ്ചേരി മെഡിക്കൽ കോളജിലെ രാത്രികാല പോസ്റ്റ്‌മോർട്ടം തടഞ്ഞു ഹൈക്കോടതി. മഞ്ചേരി മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം ഡോക്ടർമാർ നൽകിയ ഹർജിയിൽ ഒരു മാസത്തേക്കാണ് നടപടി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, വിഷയത്തിൽ ആരോഗ്യ വകുപ്പിന് നോട്ടിസ് അയയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ചാണ് രാത്രികാല പോസ്റ്റ്‌മോർട്ടം താത്കാലികമായി തടഞ്ഞുകൊണ്ടുള്ള ഉത്തരവ്.