കണ്ണിൽ അപൂർവമായി കണ്ടുവരുന്ന ചെള്ള് രോഗം സംസ്ഥാനത്തു സ്ഥിതീകരിച്ചു

കണ്ണിൽ അപൂർവമായി കണ്ടുവരുന്ന ചെള്ള് രോഗം സംസ്ഥാനത്തു സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം അമിതമായ കണ്ണുവേദനയും തലവേദനയും അനുഭവപ്പെട്ട രോഗിയെ ചെമ്മാട് അൽ റെയ്ഹാൻ കണ്ണാശുപത്രിയിൽ പ്രേവേശിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിലെ പ്രഗൽഭയായ നേത്ര വിദക്ത ഡോക്ടർ പ്രജിന കെ.കെ നടത്തിയ വിശദമായ പരിശോധനയിലൂടെയാണ് രോഗിയുടെ കണ്ണിൽ ചെള്ള് രോഗമാണെന്ന് സ്ഥിതികരിച്ചത്. ചെള്ള് രോഗം അപൂർവമായി കണ്ടുവരുന്ന ഒരു പ്രശ്നമാണെങ്കിലും അതിന്റെ ആഘാദം ഗുരുതരമാണ്. ചെള്ള് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളിൽ കണ്ണ് വേദന , തലവേദന, ദേഹവേദന ,ദ്രുതമായി ചൊറിച്ചിൽ തുടങ്ങിയവ ഉൾപ്പെടുന്നു. പരാന്നഭോജി വിഭാഗത്തിൽ പെട്ട ജീവികളായ ചെള്ള് , മനുഷ്യർ മൃഗങ്ങൾ എന്നിവയുടെ രക്തത്തിൽ പ്രേവേശിക്കുകയും അതുമൂലം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയുന്നു. ചെള്ള് രോഗം തടയാനുള്ള മാർഗ്ഗങ്ങൾ വീട്ടിലെ വളർത്തുമൃഗങ്ങൾക്കു ചെള്ള് ഇല്ലെന്നു ഉറപ്പുവരുത്തുക, മഴക്കാലങ്ങളിൽ മൃഗങ്ങളുടെ ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക, കാടുപോലുള്ള സ്ഥലങ്ങളിൽ സഞ്ചരിക്കുബോൾ ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. അൽ റെയ്ഹാൻ കണ്ണാശുപത്രിയിലെ വിദഗ്ധ ചികിത്സയിലൂടെ രോഗി ഇപ്പോൾ പൂർണമായി സുഖം പ്രാപിച്ചിരിക്കുന്നു.