എറണാകുളം ചാലായ്ക്കയിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു. ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ വിദ്യാർഥിനിയും കണ്ണൂർ സ്വദേശിയുമായ കെ.ഫാത്തിമത്ത് ഷഹാന ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നാണ് ഷഹാന വീണത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഹോസ്റ്റലിലെ അഞ്ചാം നിലയിലാണ് ഷഹാന താമസിക്കുന്നത്. ഏഴാം നിലയിലുള്ള സുഹൃത്തുക്കളെ കാണാൻ 7 ആം നിലയിലേക്ക് പോയിരുന്നു. സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ കാൽവഴുതി വീണതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുകയാണ് എന്ന് പോലീസ് വ്യക്തമാക്കി.