തെറ്റായ ഭക്ഷണക്രമം ശീലമാക്കിയ എട്ടുവയസുകാരന്‍റെ കാഴ്ചശക്തി നഷ്ടമായെന്ന് റിപ്പോര്‍ട്ട്

തെറ്റായ ഭക്ഷണക്രമം ശീലമാക്കിയ എട്ടുവയസുകാരന്‍റെ കാഴ്ചശക്തി നഷ്ടമായെന്ന് റിപ്പോര്‍ട്ട്. മലേഷ്യക്കാരനായ രണ്ടാംക്ലാസുകാരന്‍റെ കാഴ്ച നഷ്ടമായ വിവരം സ്കൂള്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ‘ഒന്നും കാണുന്നില്ലെ’ന്ന് കുട്ടി പരാതി പറഞ്ഞതോടെയാണ് ടീച്ചര്‍ അധികൃതരെ വിവരം അറിയിച്ചതും ഉടനടി ഡോക്ടറെ കാണിച്ചതും. പരിശോധനയില്‍ വൈറ്റമിന്‍ എയുടെ അഭാവം കുട്ടിയുടെ കാഴ്ചശക്തി തകരാറിലാക്കിയതായി കണ്ടെത്തുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ തുടങ്ങിയത് മുതല്‍ ചിക്കന്‍ നഗറ്റ്സും, സോസേജുകളും, ബിസ്കറ്റും മാത്രമാണ് കുട്ടിക്ക് മാതാപിതാക്കള്‍ നല്‍കിയിരുന്നത്. മലേഷ്യയില്‍ നിന്നുള്ള ഡോക്ടറായ എര്‍ന നാദിയയാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കുട്ടികളുടെ ഭക്ഷണത്തില്‍ കൃത്യമായ ശ്രദ്ധ വേണമെന്നും കുട്ടികളില്‍ കണ്ണിന് വരള്‍ച്ചയോ, കണ്ണിന്‍റെ വെള്ളയില്‍ ചാര നിറത്തിലെ പൊട്ടുകളോ, കണ്ണീര്‍ വരാത്ത സ്ഥിതിയോ, വര്‍ണാന്ധതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.