കഴിഞ്ഞ വർഷം ഇന്ത്യയിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പിടിയിലായത് 134 താരങ്ങളെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മത്സരങ്ങളിലടക്കം മെഡൽ നേടിയവർ മുതൽ വളർന്നുവരുന്ന യുവ താരങ്ങൾ വരെ പട്ടികയിലുണ്ട്. 41 അത്‌ലറ്റിക്സ് താരങ്ങളും 8 മൈനർ കായിക താരങ്ങളും കഴിഞ്ഞ വർഷം പിടിക്കപ്പെട്ടവരിലുണ്ട്. സസ്‌പെൻഷൻ ലഭിച്ച 134പേരിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവടക്കം 2 മലയാളികളും പട്ടികയിലുണ്ട്. രണ്ട് പരാഒളിമ്പിക്സ് താരങ്ങളും പിടിക്കപ്പെട്ട കൂട്ടത്തിലുണ്ട്. അത്‌ലറ്റിക്സ് ഒഴിവാക്കിയാൽ വെയിറ്റ്ലിഫ്റ്റിങ്, പവർലിഫ്റ്റിങ്, ഗുസ്തി എന്നിവയിലാണ് കൂടുതൽ താരങ്ങൾക്ക് പിടിയിലായത്. വുശു, നീന്തൽ, ബോക്സിങ്, കിക്ക്ബോക്സിങ്, കബഡി, ബോഡി ബിൽഡിങ്,ഹാൻഡ്ബോൾ, ജൂടോ, സൈക്ലിങ്, ബാസ്കറ്റ്ബോൾ എന്നിവയിലുള്ള താരങ്ങളും പിടിയിലായവരുടെ പട്ടികയിലുണ്ട്. 6 മാസം മുതൽ 4 വർഷം വരെയാണ് ഇവർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയായ നാഡ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.