യു എ ഇയിൽ റസ്റ്റോറന്റ് തകര്‍ത്ത് വന്‍ നാശനഷ്ടം വരുത്തിയ കേസ്: പ്രതികൾക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി

ദുബായ്: യു എ ഇയിൽ റസ്റ്റോറന്റ് തകര്‍ത്ത് വന്‍ നാശനഷ്ടം വരുത്തിയതില്‍ എട്ട് ഏഷ്യന്‍ വംശജര്‍ക്ക് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. 26,000 ദിര്‍ഹത്തിന്റെ നാശനഷ്ടം വരുത്തിയതിനാൽ പ്രതികൾക്ക് കോടതി മൂന്ന്മാസം തടവ് ശിക്ഷയാണ് വിധിച്ചത്. ശിക്ഷാകാലാവധി കഴിയുമ്പോൾ പ്രതികളെ നാടു കടത്തും. പ്രതികളിൽ ഒരാൾ റസ്റ്റോറന്റിൽ നിന്നും ശീതള പാനീയം വാങ്ങി കുടിച്ച ശേഷം പണം നല്‍കാതെ പോകാന്‍ ശ്രമിച്ചതാണ് കേസിനാസ്പദമായ സംഭവത്തിന് തുടക്കം. പണം ആവശ്യപ്പെട്ട ജീവനക്കാരനുമായി ശാരീരിക ഏറ്റുമുട്ടലിലെത്തിയ പ്രതി ശിക്ഷിക്കപ്പെട്ട മറ്റ് ഏഴുപേരുമായി റസ്റ്റോറന്റിലേക്ക് തിരിച്ചെത്തുകയും തുടർന്ന് സംഘം റസ്റ്റോറന്റിലെ ചില്ലുചുമരുള്‍പ്പടെ തല്ലിതകര്‍ക്കുകയുമായിരുന്നു. സംഭവസഥലത്തുനിന്നും ഓടിപ്പോകാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും പൊലീസ് സ്ഥലത്തെത്തി എട്ടുപേരേയും പിടികൂടുകയായിരുന്നു.

LEAVE A REPLY