ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചതോടെ വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. ഇതൊരു പുതിയ വൈറസല്ല. 2001-ൽ തിരിച്ചറിഞ്ഞ ഈ വൈറസ് വർഷങ്ങളായി ആഗോളതലത്തിൽ പലയിടങ്ങളിലുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എച്ച്.എം.പി.വി ഒരു പുതിയ വൈറസല്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. 2001-ലാണ് ഈ വൈറസ് ആദ്യമായി തിരിച്ചറിയുന്നത്. വർഷങ്ങളായി ഇത് ചംക്രമണം ചെയ്യുന്നുണ്ട്. വായുവിലൂടെയാണ് എച്ച്.എം.പി.വി പടരുന്നത്. എല്ലാ പ്രായത്തിലുള്ള ആളുകളേയും ബാധിക്കും. തണുപ്പുകാലങ്ങളിലാണ് വൈറസ് കൂടുതൽ പടരുക എന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആഗോളതലതത്തിൽ വൈറസ് ഇതിനോടകം ചംക്രമണത്തിലാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും രംഗത്തെത്തിയിരുന്നു. രോഗമുണ്ടാക്കാൻ സാധ്യതയുള്ള ഏത് പ്രശ്നത്തേയും കൈകാര്യം ചെയ്യാൻ ഇന്ത്യ സജ്ജമാണെന്നും ഐസിഎംആർ വ്യക്തമാക്കി. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്‌നം മാത്രമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.