ഏത് കാലാവസ്ഥയിലും ഒരുപോലെ കുടിക്കാവുന്നതും ആരോഗ്യത്തിന് നല്ലതുമായ ഒന്നാണ് ചൂടുവെള്ളം. ദിവസേന ചൂടുവെള്ളം കുടിക്കുന്നതിലൂടെ ആരോഗ്യത്തിന് പലതരത്തിലുള്ള ഗുണം നൽകുന്നു. ചൂടുവെള്ളം കുടിക്കുന്നത് തൊണ്ടയിലെ കരകരപ്പും തൊണ്ടവേദനയും കുറയ്ക്കുവാൻ സഹായിക്കുന്നു. ശരീരത്തിൽ നിർജലീകരണം സംഭവിക്കുന്നത് മലബന്ധത്തിന് കാരണമാകാറുണ്ട്. എന്നാൽ, ഇത്തരത്തിൽ മലബന്ധം ഇല്ലാതെ നല്ല രീതിയിൽ ശോധനം നടക്കുവാൻ ചൂടുവെള്ളം സഹായിക്കുന്നു. ശരീരത്തിന്റെ വിറയൽ കുറയ്ക്കുവാൻ ചൂടുവെള്ളം വളരെ നല്ലതാണ്. ചൂടുവെള്ളത്തിൽ അണുക്കൾ ഉണ്ടാവുകയില്ല. കൂടാതെ, ഇത് ശരീരം നല്ലരീതിയിൽ അണുവിമുക്തമാക്കുന്നതിനും ശരിരത്തിലെ ദുഷിപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ചൂടുവെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത് നിർജലീകരണം തടയുന്നതിനും ശരീരത്തിൽ വെള്ളത്തിന്റെ അംശം നിലനിർത്തുന്നതിനും ഗുണം ചെയ്യുന്നു.