ഹൈദരാബാദിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് വഴി ഓർഡർ ചെയ്ത ഭക്ഷണത്തിൽ നിന്നും യുവതിക്ക് ജീവനുള്ള ഒച്ചിനെ കിട്ടിയതായി റിപ്പോർട്ട്. ഇതിന്റെ വിഡിയോ ദെയർ ഓൺ യു എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തു വിട്ടിരുന്നു. ക്വിനോവ അവോക്കാഡോ സാലഡ് ആണ് യുവതി ഓൺലൈൻ വഴി ഓർഡർ ചെയ്തത്. കഴിച്ച് പകുതിയായപ്പോൾ ഭക്ഷണത്തിൽ നിന്ന് എന്തോ അനങ്ങുന്നതായി തോന്നുകയും തുടന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഒച്ചാണെന്ന് മനസിലായതെന്ന് യുവതി വ്യക്തമാക്കി. ഭക്ഷണത്തിന്റെ ബിൽ ഉൾപ്പടെ യുവതി വീഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ഹൈദരാബാദിൽ നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുന്ന റസ്റ്ററൻ്റുകൾ, ബേക്കറികൾ, ഭക്ഷണ സ്ഥാപനങ്ങൾ തുടങ്ങിയവക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് അടുത്തിടെ കർശന നടപടികൾ സ്വീകരിച്ചിരുന്നു.