പീച്ചി ഡാമിന്റെ ജലസംഭരണിയില്‍ വീണു 4 വിദ്യാര്‍ഥിനികള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മരണം മൂന്നായി. പട്ടിക്കാട് സ്വദേശി എറിന്‍ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. അപകടത്തില്‍ അലീന, ആന്‍ ഗ്രേയ്സ് എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ഇവര്‍ തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് .ഞായറാഴ്ച വൈകീട്ടാണ് പെണ്‍കുട്ടികള്‍ റിസര്‍വോയറില്‍ വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടികള്‍ ഡാമിന്റെ കൈവരിയില്‍ കയറി നില്‍ക്കവേ പാറയില്‍നിന്ന് വഴുതി വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. കുളിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ഥിനികള്‍ ഡാമിലേക്ക് വന്നത്. ഇവര്‍ക്ക് നീന്തല്‍ അറിയില്ലായിരുന്നു. ലൈഫ് ഗാര്‍ഡും നാട്ടുകാരും ഉടന്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നു.