ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന 25 വയസിൽ താഴെയുള്ള വിദ്യാർത്ഥിനികൾക്ക് ഒരു ലക്ഷം

രാജ്യത്തെ ജനസംഖ്യ നിരക്ക് വർദ്ധിപ്പിക്കാനുള്ള പുതിയ പദ്ധതികളുമായി റഷ്യ. ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന 25 വയസിൽ താഴെയുള്ള വിദ്യാർത്ഥിനികൾക്ക് ഒരു ലക്ഷം റൂബിൾ ഏകദേശം 81,000 രൂപ നൽകുമെന്നാണ് കരേലിയ പ്രവിശ്യാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ജനുവരി ഒന്നിന് ശേഷം പ്രസവിച്ച വിദ്യാ‌ത്ഥിനികൾക്കാണ് പണം ലഭിക്കുക. കുഞ്ഞിന് ജന്മം നൽകിയ യുവതി ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിലോ കോളേജിലോ പഠിക്കുന്ന വിദ്യാർത്ഥിനിയായിരിക്കണം. പ്രായം 25 വയസിൽ താഴെയാവണം. കരേലിയയിൽ സ്ഥിരതാമസമാക്കിയ യുവതിയാകണം എന്നീ മൂന്ന് നിബന്ധനകളും ബാധകമാണ്. പ്രസവത്തിനിടെ കുട്ടി മരിച്ചാൽ ഈ ആനുകൂല്യം ലഭിക്കില്ല. വൈകല്യമുള്ള കുട്ടികൾക്ക് ജന്മം നൽകുന്ന യുവതികൾക്കും പണം നൽകുമോ എന്ന കാര്യം പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടില്ല.