ആലപ്പുഴയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീഴ്ച പറ്റിയ സംഭവത്തില്‍ അന്വേഷണ സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി

ആലപ്പുഴയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീഴ്ച പറ്റിയ സംഭവത്തില്‍ അന്വേഷണ സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്കാണ് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറും അന്വേഷണ സംഘത്തിന്റെ മേധാവിയുമായ ഡോ. വി. മീനാക്ഷി റിപ്പോര്‍ട്ട് കൈമാറിയത്. കഴിഞ്ഞ 29-ാം തീയതി അന്വേഷണ സംഘം അലപ്പുഴ ആശുപത്രിയിലും സ്‌കാനിംഗ് സെന്ററുകളിലും പരിശോധന നടത്തി കണ്ടെത്തിയതും പിടിച്ചെടുത്തതുമായ രേഖകള്‍ വിശകലനം ചെയ്താണ് അന്തിമ റിപ്പോര്‍ട്ട് ഒപ്പ് വച്ച ശേഷം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്കും കൈമാറിയതെന്ന് ഡോ. മീനാക്ഷി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. വീഴ്ച കണ്ടെത്തിയ സ്‌കാനിംഗ് സെന്ററുകള്‍ക്കെതിരെ അന്വേഷണത്തിനിടയില്‍ തന്നെ അടിയന്തര നടപടി സ്വീകരിച്ച് അവരുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തിരുന്നു.