ആലപ്പുഴയിൽ അസാധാരണ രൂപത്തിൽ പിറന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലെന്നു റിപ്പോർട്ട്. ശ്വാസതടസ്സത്തിന് തുടർന്ന് കുഞ്ഞിനെ വീണ്ടും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാക്കി. അവിടെ ചികിത്സയിലിരിക്കേ, കഴിഞ്ഞദിവസം വാർഡിലേക്കു മാറ്റിയെങ്കിലും വീണ്ടും ശ്വാസതടസ്സമുണ്ടാകുകയായിരുന്നു. കുഞ്ഞിന്റെ ലിംഗനിർണയം സംബന്ധിച്ച പരിശോധനയിൽ ആൺകുട്ടിയെന്നു തെളിഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ആണോ പെണ്ണോ എന്നു തിരിച്ചറിയാനാകുന്നില്ലെന്ന് കുടുംബം പരാതിപ്പെട്ടതോടെയാണ് പരിശോധന നടത്തിയത്. ലിംഗമേതെന്നറിയാത്തതിനാൽ 40 ദിവസം കഴിഞ്ഞിട്ടും കുഞ്ഞിനു പേരിട്ടിരുന്നില്ല.