മലയാള ഇതിഹാസ സാഹിത്യകാരൻ എംടി വാസുദേവന്‍ നായർ വിടവാങ്ങി. അദ്ദേഹത്തിന് 91 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിന് ഇടയിലാണ് അദ്ദേഹത്തിന്റെ വിയോഗം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ പതിനൊന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സയിലായിരുന്നു അദ്ദേഹം. ചികിത്സക്കിടേയുണ്ടായ ഹൃദയാഘാതമാണ് ആരോഗ്യനില കൂടുതല്‍ വഷളാക്കിയത്. കഴിഞ്ഞ ഒരു മാസത്തോളമായി വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ എംടിയെ അലട്ടിയിരുന്നു.