എംപോക്സിനുള്ള വാക്സിന് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുമെന്നു റിപ്പോര്‍ട്ട്. വാക്സിന് നിര്‍മിക്കുന്നതിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറിലെത്തിയെന്ന് ബവേറിയന്‍ നോര്‍ഡിക് എന്ന കമ്പനി വ്യക്തമാക്കി. ബവേറിയന്‍ നോര്‍ഡിക് കമ്പനിക്ക് വേണ്ടി ലോകത്തിലെ മറ്റ് ചില വിപണികളിലും വാക്സിന് നിര്‍മിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതിയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ലോകത്താകമാനം 65,700 പേര്‍ക്കാണ് എംപോക്സ് സ്ഥിരീകരിച്ചത്. യു.എസ്, യു.കെ, തായ്ലാന്ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിര്‍ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 1200 പേര് രോഗം മൂലം മരിക്കുകയും ചെയ്തിരുന്നു. എംപോക്സിന് ചുരുക്കം ചില കമ്പനികള്‍ മാത്രമാണ് വാക്സിന് നിര്‍മിക്കുന്നത്. 2022ല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വലിയ രീതിയില്‍ എംപോക്സ് സ്ഥിരീകരിക്കുകയും പിന്നീട് രോഗബാധയില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.