അമേരിക്കയില്‍ വ്യാപിക്കുന്ന പക്ഷിപ്പനിയ്ക്ക് കാരണമായ വൈറസിന് ജനിതകമാറ്റം വന്നതായി റിപ്പോര്‍ട്ട്. ലൂസിയാനയില്‍ ഒരു പക്ഷിപ്പനി ബാധിതനില്‍ നിന്ന് ശേഖരിച്ച സാമ്പിളിന്‍റെ പരിശോധനയിലാണ് വൈറസിന് ജനിതകമാറ്റം വന്നതായി കണ്ടെത്തിയത്. കടുത്ത ശ്വാസംമുട്ടലും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 65 വയസുള്ള രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളില്‍ നിന്നെടുത്ത സാമ്പിളില്‍ അസ്വാഭാവിക മാറ്റങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. വൈറസിന് കോശങ്ങളിലേക്ക് കടക്കാന്‍ സഹായിക്കുന്ന ജീനുകളിലാണ് മാറ്റം വന്നതായി കണ്ടെത്തിയത്. ജനിതകമാറ്റം സംഭവിച്ചതോടെ, ശ്വാസനാളിയിലെ കോശങ്ങളിലേക്ക് വൈറസിന് വേഗത്തില്‍ പ്രവേശിക്കാന്‍സാധിക്കുമെന്നാണ് വിവരം. എന്നാൽ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്.