കോട്ടയം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ ന്നി​മാം​സ വി​ത​ര​ണ​വും വി​ൽ​പ​ന​യും, പ​ന്നി​മാം​സം, പന്നികൾക്കുള്ളതീ​റ്റ എ​ന്നി​വ​യു​ടെ കൈമാറ്റവും നി​രോ​ധി​ച്ചു. പത്ത് കിലോമീറ്റർ ചുറ്റളവിൽ പരിശോധനകളും നിരീക്ഷണവും നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാർ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂർ, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകൾ നിരീക്ഷണ മേഖലയിൽ ഉൾപ്പെടും. പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പ​ന്നി​ഫാ​മി​ലെ​യും അ​തി​ൻറെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ത്തെ​യും എ​ല്ലാ പ​ന്നി​ക​ളെ​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​പ്ര​കാ​രം കൊ​ന്ന്​ സം​സ്‌​ക​രി​ക്കും. ഇ​തി​ന് ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.