ഇന്ത്യയില്‍ അഞ്ചിലൊന്ന് പ്രസവവും സിസേറിയനിലൂടെയാണ് നടക്കുന്നതെന്ന് പഠനം. ലാന്‍സെറ്റ് റീജണല്‍ ഹെല്‍ത്ത് സൗത്ത്-ഈസ്റ്റ് ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേ കുറിച്ച് പറയുന്നത്. സര്‍ക്കാര്‍ ആശുപത്രികളെക്കാള്‍ സ്വകാര്യ ആശുപത്രികളിലാണ് സിസേറിയന്‍ ശസ്ത്രക്രിയകള്‍ കൂടുതലും നടക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ അടിസ്ഥാനത്തില്‍ ദില്ലിയിലെ ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. അമ്മയുടെയോ നവജാതശിശുവിന്റെയോ മരണം തടയാനാണ് ഡോക്ടര്‍മാര്‍ സിസേറിയന്‍ നിര്‍ദേശിക്കാറുള്ളത്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ ഇങ്ങനെയല്ലാതെയും സിസേറിയന്‍ നടക്കുന്നതായും ദേശീയ കുടുംബാരോഗ്യ സര്‍വേ കണ്ടെത്തിയിരിന്നു.