59 കരിക്ക് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി

1,067 കിലോ മീറ്റർ ദൂരം 27 മിനിട്ടുകൊണ്ട് വിമാനത്തിൽ താണ്ടിയെത്തിയ ഹൃദയം 59 കരിക്ക് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി. രാജ്യ തലസ്ഥാനമായ ദില്ലിയിലെ ഇന്ദിരാ ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഫോർട്ടിസ് എസ്കോർട്ട്സ് ഹാ‍ർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് ​ഗ്രീൻ കോറിഡോറിലൂടെയാണ് ഹൃദയം എത്തിച്ചത്. ഡൈലേറ്റഡ് കാർഡിയോമയോപ്പതി എന്ന രോഗം ബാധിച്ച 59കാരിയാണ് ഹൃദയം സ്വീകരിച്ചത്. ഹൃദയ പേശികളെ വലുതാക്കാനും ദുർബലമാക്കാനും കാരണമാകുന്ന രോ​ഗമാണ് ഡൈലേറ്റഡ് കാർഡിയോമയോപ്പതി. ഇത് ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യുന്നത് ഹൃദയത്തിന് ബുദ്ധിമുട്ടുണ്ടാക്കും. കഴിഞ്ഞ വർഷം പേസ് മേക്കർ നൽകിയിട്ടും രോഗിയുടെ നില വഷളായതായി ഡോക്ടർമാർ വ്യക്തമാക്കി. ഇതോടെയാണ് ഹൃദയം മാറ്റിവെക്കാൻ തീരുമാനിച്ചത്. നാഗ്പൂരിൽ നിന്നാണ് ഹൃദയം ദില്ലിയിലേയ്ക്ക് എത്തിക്കാനുള്ള ദൗത്യം ആരംഭിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടർന്ന് മരിച്ച നാഗ്പൂർ സ്വദേശിയായ 43കാരൻ്റേതാണ് ഹൃദയം.