കുഴൽ കിണറുകൾ ഉള്ളയിടങ്ങളിൽ കുട്ടികളെ കളിക്കാൻ വിടുന്നത് സൂക്ഷിച്ച് വേണമെന്ന് മുന്നറിയിപ്പ് നൽകുന്ന ഒരു വർത്തയാണിപ്പോൾ പുറത്ത് വരുന്നത്. രാജസ്ഥാനിൽ 55 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസ്സുകാരൻ ആര്യനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബോധാവസ്ഥയിലായ കുട്ടിയെ രാത്രി രക്ഷിച്ച് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും കുട്ടി ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ദോസ ജില്ലയിലെ കാളിഘട് ഗ്രാമത്തിൽ 160 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആര്യൻ വീണത്. പാടത്തു കളിക്കുന്നതിനിടെ, മൂടിയില്ലാത്ത കുഴൽ കിണറ്റിൽ വീഴുകയായിരുന്നു.