ബെംഗളൂരുവിൽ ചുമയ്ക്കുള്ള മരുന്നാണെന്നു തെറ്റിദ്ധരിച്ച്, വിളകളിൽ പ്രയോഗിക്കാൻ സൂക്ഷിച്ചിരുന്ന കീടനാശിനി കുടിച്ച കർഷകന്
ദാരുണാന്ത്യം. തുമക്കൂരു ഹോബ്ലിയിലെ ഗൊല്ലാരഹട്ടി ഗ്രാമനിവാസിയായ 65 വയസുകാൻ ചോതനാർ നിങ്കപ്പ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പകുതി ഉറക്കത്തിലായിരുന്ന നിങ്കപ്പയ്ക്ക് ചുമ അനുഭവപ്പെട്ടതായും കഫ് സിറപ്പാണെന്ന് കരുതി വിളകൾക്ക് സ്പ്രേ ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന കീടനാശിനി അബദ്ധത്തിൽ കഴിച്ചതായും ബന്ധുക്കൾ വ്യക്തമാക്കി. തുടർന്ന് ശാരിരിക ബുദ്ധിമുട്ടുകൾ അനുഭവപെട്ടതോടെ കുടുംബാംഗങ്ങളെ വിവരമറിക്കുകയും , കുടുംബാംഗങ്ങൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.