ഉത്തര്‍പ്രദേശിയില്‍ ത്സാന്‍സി ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍നിന്ന് രക്ഷപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് നവജാത ശിശുക്കള്‍ മരിച്ചു. എന്നാല്‍ ഇവരുടെ മരണവും തീപിടുത്തവുമായി ബന്ധമില്ലെന്ന് അധികൃതര്‍ പറഞ്ഞു. മറ്റ് ആരോഗ്യപ്രശ്നങ്ങളാണ് കുഞ്ഞുങ്ങളുടെ ജീവനെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ത്സാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ വാര്‍ഡില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപിടിച്ചത്. അപകടസമയം വിവിധ ആരോഗ്യ പ്രശ്നങ്ങളാല്‍ ചികിത്സയിലുണ്ടായിരുന്ന 54 കുഞ്ഞുങ്ങളില്‍ 10 കുഞ്ഞുങ്ങള്‍ തീപിടുത്തത്തില്‍ മരിച്ചിരുന്നു. ഈ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട കുഞ്ഞുങ്ങളില്‍ മൂന്നുപേരാണ് മറ്റ് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.