വയർ കുറയ്ക്കാൻ ഭക്ഷണം കഴിക്കുന്നത് കുറച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്ന് തുറന്ന് പറഞ്ഞ് കായികതാരം ലീന. താൻ 2 മാസം കൊണ്ട് 7 കിലോഗ്രാം ഭാരം കുറച്ചെന്നും യുവതി വ്യക്തമാക്കി. നിങ്ങൾക്ക് മെലിഞ്ഞ ശരീരമാണ് വേണ്ടതെങ്കിൽ ഭക്ഷണം കുറയ്ക്കരുത്. മറിച്ച് കുറഞ്ഞ കലോറിയുള്ള ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. ഇത് നിങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുമെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വയർ കുറയുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ യുവതി പോസ്റ്റിൽ പങ്കുവെച്ചു.