പ്ലാസ്റ്റിക്കുകള്‍ തിന്ന് നശിപ്പിക്കുന്നതിനും ദഹനപ്രക്രീയയിലൂടെ ഭൂമിക്ക് ദോഷമല്ലാത്ത രീതിയില്‍ പുറം തള്ളാനും കഴിവുള്ള പുഴുക്കളെ ഗവേഷകര്‍ കെനിയയില്‍ കണ്ടെത്തി

ലോകത്തിന് ഭീഷണിയായി തുടരുന്ന അളവറ്റ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ ഒടുവില്‍ പ്രകൃതിതന്നെ പരിഹാരം കണ്ട വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. പ്ലാസ്റ്റിക്കുകള്‍ തിന്ന് നശിപ്പിക്കുന്നതിനും ദഹനപ്രക്രീയയിലൂടെ ഭൂമിക്ക് ദോഷമല്ലാത്ത രീതിയില്‍ പുറം തള്ളാനും കഴിവുള്ള പുഴുക്കളെ ഗവേഷകര്‍ കെനിയയില്‍ കണ്ടെത്തി. ആല്‍ഫിറ്റോബിയസ് ജനുസ്സില്‍പ്പെട്ട വണ്ടുകളുടെ ലാര്‍വകളാണ് പ്ലാസ്റ്റിക്കിനെ തിന്ന് നശിപ്പിക്കുന്നത്. സ്‌റ്റൈറോഫോം ഭക്ഷണ പാത്രങ്ങളിലും പാക്കേജിംഗിലും കണ്ടുവരുന്ന പോളിസൈറ്റീന്‍ പ്ലാസ്റ്റിക്കുകളെ ഈ പുഴുക്കള്‍ ദഹിപ്പിക്കുന്നതായി ഗവേകര്‍ സ്ഥിരീകരിച്ചു. കെനിയയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് ഇന്‍സെക്റ്റ് ഫിസിയോളജി ആന്റ് ഇക്കോളജിയിലെ ഗവേകരാണ് കണ്ടെത്തലിന് പിന്നില്‍