കൊച്ചിയിലെ വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട്

കൊച്ചിയിൽ വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട്. മറൈന്‍ ഡ്രൈവിലെ ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ ബോട്ടില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പടെ അറുപതിലേറെ പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കളമ്മശ്ശേരി ആശുപത്രിയില്‍ ചികിത്സ തേടി. 98 പേരാണ് വിനോദയാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്. വെജിറ്റേറിയന്‍ ഭക്ഷണമാണ് ബോട്ടില്‍നിന്ന് സംഘം കഴിച്ചത്. ഭക്ഷണത്തിനൊപ്പം തൈര് കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നമുണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല.