നീലേശ്വരം ക്ഷ്രേത്ര വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ കഴിയുന്ന പ്രാര്‍ഥനയെന്ന കുഞ്ഞ് പാത്തുവിനെ കാണാന്‍ ശിശുദിനത്തില്‍ മിക്കി മൗസ് എത്തി

നീലേശ്വരം ക്ഷ്രേത്ര വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ കഴിയുന്ന പ്രാര്‍ഥനയെന്ന കുഞ്ഞ് പാത്തുവിനെ കാണാന്‍ ശിശുദിനത്തില്‍ മിക്കി മൗസ് എത്തി. ആശുപത്രിയിലെ ജീവനക്കാര്‍ ഒരുക്കിയ അപ്രതീക്ഷിത വിരുന്നില്‍ പാത്തുവിന് കളര്‍ പെന്‍സിലും നോട്ട് ബുക്കും മിക്കി മൗസ് സമ്മാനിച്ചു. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായ സന്ദീപ് ചന്ദ്രന്റെയും പ്രൊഫ. ഡോ. പ്രീതി സന്ദീപിന്റെയും മകളാണ് എല്‍കെജി വിദ്യാര്‍ത്ഥിയായ പ്രാര്‍ത്ഥന. നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പ്രാര്‍ത്ഥനയുടെ കൈക്ക് പൊള്ളലേറ്റിരുന്നു. കുട്ടിയുടെ ഇരു കൈകളിലും നിലവില്‍ ബാന്റേജ് ഇട്ടിരിക്കുകയാണ്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന അമ്മ പ്രീതിക്കും പൊള്ളലേറ്റിരുന്നു.