പനി ബാധിതയായി ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി 5 മാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തിയ സംഭവത്തില്‍ സഹപാഠിയായ യുവാവ് അറസ്റ്റില്‍

പനി ബാധിതയായി ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി 5 മാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തിയ സംഭവത്തില്‍ സഹപാഠിയായ യുവാവ് അറസ്റ്റില്‍. എ.അഖിലാണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. യുവാവ് കുറ്റം സമ്മതിച്ചതോടെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. പനി ബാധിതയായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടി കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പോക്‌സോ ചുമത്തി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പോസ്റ്റ്മാര്‍ട്ടത്തില്‍ പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ തകാറിലായിരുന്നതായും കണ്ടെത്തിയിരുന്നു. ആന്തരികാവയവങ്ങളുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.