ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് കുത്തേറ്റു. ചെന്നൈ ഗിണ്ടിയിലെ കലൈഞ്ജര്‍ സ്മാരക ആശുപത്രിയിലെ ക്യാന്‍സര്‍ രോഗ വിദഗ്ധനായ ഡോ. ബാലാജിക്കാണ് രോഗിയുടെ മകന്റെ കുത്തേറ്റത്. ക്യാന്‍സര്‍ രോഗിയായ അമ്മയ്ക്ക് ഡോക്ടര്‍ ചികിത്സ വൈകിപ്പിച്ചെന്നും മരുന്ന് മാറി നല്‍കിയെന്നും ആരോപിച്ച് വിഘ്‌നേഷ് എന്ന 26കാരന്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. നെഞ്ചിലും തലയിലുമായി ഡോക്ടര്‍ക്ക് 7 തവണ കുത്തേറ്റതായാണ് വിവരം. ഡോക്ടറെ ഉടന്‍തന്നെ അടിയന്തിര ശസ്ത്രക്രീയയ്ക്ക് വിധേയനാക്കി. ആക്രമണത്തിന് പിന്നാലെ കത്തി വലിച്ചെറിഞ്ഞെ ഒന്നും സംഭവിക്കാത്തതുപോലെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തി.