ആലപ്പുഴയിൽ മഞ്ഞപ്പിത്തത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പ്. ആലപ്പുഴ ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എഞ്ചിനീയറിങ് കോളേജിലെ മൂന്ന് വിദ്യാർത്ഥികൾ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ രോഗലക്ഷണങ്ങളുമായി തുടർച്ചയായി എത്തിയതി നോടനുബന്ധിച്ചുള്ള അന്വേഷണത്തിൽ 11 കുട്ടികൾക്ക് കൂടി മഞ്ഞപ്പിത്തം സംശയിക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് പ്രതിരോധ പ്രവർത്തനങൾ ശക്തമാക്കിയിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ല പ്രദേശത്ത് പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. തുടർന്ന് ഡി എം ഒ യുടെ അധ്യക്ഷതയിൽ ദ്രുതകർമസേന യോഗം ചേർന് സ്ഥിതിഗതികൾ വിലയിരുത്തി. യോഗത്തിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം, ജില്ലാ പബ്ലിക് ഹെൽത്ത് ലാബ്, ചെങ്ങന്നൂർ , മാവേലിക്കര, ആലപ്പുഴ ജനറൽ ആശുപത്രികളിൽ നിന്നുള്ള വിദദ്ധർ , ജില്ലയിലെ പ്രോഗ്രാം ഓഫീസർമാർ , ഫീൽഡ് തല ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.