താൻ കടന്നുപോകുന്ന ADHD അവസ്ഥയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം ആലിയഭട്ട്. താൻ മറ്റുചിന്തകളിലേക്കൊന്നുംപോകാതെ ഉണർന്നിരിക്കുന്നത് ഷൂട്ടിങ് സെറ്റിലായിരിക്കുമ്പോഴും മകൾ റാഹയ്ക്കൊപ്പം ചിലവിടുമ്പോഴുമാണെന്ന് ആലിയ ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുട്ടിക്കാലത്ത് ക്ലാസ്റൂമിലായാലും ആരെങ്കിലുമൊക്കെയായി സംസാരിക്കുമ്പോഴായാലും പെട്ടന്ന് അതിൽനിന്ന് ശ്രദ്ധപോകും. അടുത്തിടെയാണ് പരിശോധിച്ചപ്പോൾ ഇത് എ.ഡി.എച്ച്.ഡി ആണെന്ന് മനസിലായത്. സുഹൃത്തുക്കളോട് ഇക്കാര്യത്തേക്കുറിച്ച് പറഞ്ഞപ്പോൾ തങ്ങൾക്കെല്ലാം ഇത് നേരത്തേ അറിയാമായിരുന്നു എന്ന രീതിയിലായിരുന്നു പ്രതികരണം എന്നും ആലിയ പറയുന്നു.