സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് നടി ഹിന ഖാൻ. ഇപ്പോളിതാ തന്റെ കണ്ണിൽ അവശേഷിക്കുന്ന ഒരു കൺപീലിയുള്ള ചിത്രമാണ് താരം തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. മറ്റുകൺപീലികൾ എല്ലാം കൊഴിഞ്ഞു പോയപ്പോൾ പിടിച്ചു നിൽക്കുന്ന അവസാനത്തെ കൺപീലിയാണ് ചിത്രത്തിലുള്ളത്. ഈ കൺപീലിയെ ധീരയെന്നും പോരാളിയെന്നും തനിക്ക് പ്രചോദനവുമാണെന്ന് ഹിന വിശേഷിപ്പിക്കുന്നു. എന്റെ ഇപ്പോഴത്തെ പ്രചോദനത്തിന്റെ ഉറവിടം എന്താണെന്ന് അറിയണോ? എന്ന കുറിപ്പോടെയാണ് തരാം തന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഒരിക്കൽ എന്റെ കണ്ണുകളെ അലങ്കരിച്ച ശക്തവും മനോഹരവുമായ ഒരു സൈന്യത്തിന്റെ ഭാഗമായിരുന്നു ഇതും. ജനിതകപരമായി നീളമുള്ളതും മനോഹരവുമായ എന്റെ കൺപീലികൾ.. ഈ ധീരനായ, ഏകനായ യോദ്ധാവ്, പൊരുതി അവസാനമായി എന്നോടൊപ്പം നിൽക്കുന്ന എന്റെ ഈ കൺപീലി, എന്റെ കീമോയുടെ അവസാന ചക്രത്തോട് അടുക്കുമ്പോൾ, ഈ ഒരൊറ്റ കണ്പീലി എന്റെ പ്രചോദനമാണ്..’ ഇതായിരുന്നു താരം പങ്കുവെച്ച ഇൻസ്റ്റഗ്രം പോസ്റ്റ്.