ദീര്‍ഘനേരം ഇരുന്ന് ജോലിചെയ്യുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിരുന്നു. ഇതിനൊരു പരിഹാരം എന്നോണം കണ്ടെത്തിയ സ്റ്റാന്‍ഡിങ് ഡെസ്‌ക് ജനപ്രീതി വർധിച്ചിരുന്നു. എന്നാൽ അതിലുമുണ്ട് അപകടമെന്നാണ് പുതിയ ഗവേഷണ ഫലം വ്യക്തമാക്കുന്നത്. രണ്ട് മണിക്കൂറിലധികം നേരം നില്‍ക്കുന്നത് രക്തചംക്രമണം തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍, രക്തചംക്രമണ പ്രശ്‌നങ്ങള്‍, വേരിക്കോസ് വെയിന്‍, ഡീപ് വെയിന്‍ ത്രോംബോസിസ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങല്‍ കൂടുതല്‍നേരം നില്‍ക്കുന്നതുമൂലമുണ്ടാകുമെന്ന് പഠനത്തില്‍ പറയുന്നു. ഇന്റര്‍നാഷണല്‍ എപ്പിഡമിയോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.കെ.യിലെ 83,013 പേരിലാണ് പഠനം നടത്തിയുയത്. ജോലിക്കിടെ കൃത്യമായ ഇടവേളകളില്‍ വിശ്രമമെടുക്കുക, ഇടയ്ക്കിടെ എഴുന്നേല്‍ക്കുക, ഇരിക്കുന്നതിന്റെയും നിൽക്കുന്നതിന്റെയും സമയം സന്തുലിതമാക്കുക, യോഗ, ചെറിയ നടത്തങ്ങള്‍, ഇരുത്തത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരല്‍, ചെറിയ വ്യായാമങ്ങള്‍ എന്നിവ വഴി ഇരുത്തംകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാമെന്നും പഠനം നിർദേശിക്കുന്നു.