ശരീരത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ ചോളപൊടി സഹായിക്കുമെന്നു പഠനം. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. മൂന്ന് വ്യത്യസ്ത തരം ചോളപ്പൊടികൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഉയർന്ന കൊളസ്ട്രോൾ ഉള്ള ആളുകളിലാണ് പഠനം നടത്തിയത്. പങ്കെടുത്തവർ നാലാഴ്ചത്തേക്ക് ബ്രെഡുകളിലും മഫിനുകളിലും ചോള പൊടി ഉൾപ്പെടുത്തി. പങ്കെടുത്തവർക്ക് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് അഞ്ച് ശതമാനം വരെ കുറയ്ക്കാൻ സാധിച്ചു. ചില ആളുകളിൽ മോശം കൊളസ്ട്രോൾ 13 ശതമാനം വരെ കുറവ് കണ്ടെത്തി. ചോളത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. മൈദയ്ക്ക് പകരം ധാന്യം അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുമെന്നും ഗവേഷകർ പഠനത്തിൽ പറയുന്നു.