അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചതിനെ കുറിച്ച് അനുഭവം പങ്കുവെച്ച് നെയ്യാറ്റിൻകര സ്വദേശി ശ്യാം

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചതിനെ കുറിച്ച് അനുഭവം പങ്കുവെച്ച് നെയ്യാറ്റിൻകര സ്വദേശി ശ്യാം. രോഗബാധയെത്തുടർന്ന് മരിച്ച അഖിലിന്റെ ബന്ധുവായിരുന്നു ശ്യാം. അഖിലിനൊപ്പം ആശുപത്രിയിൽ കൂട്ടുനിന്നിരുന്നു. കുട്ടിക്കാലം മുതലേ ശ്യാം കുളിച്ചിരുന്നുന്നത് കണ്ണറവിളയിലെ കാവിൻകുളത്തിലാണ്. പണി കഴിഞ്ഞെത്തിയാൽ ദിവസവും കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങും. അവിടെനിന്ന് ഇങ്ങനെയൊരു രോഗം ബാധിച്ചെന്നത് വിശ്വസിക്കാനാകുന്നില്ല. കേട്ടില്ലാത്ത അസുഖം പിടിച്ചെന്നറിഞ്ഞ് പകച്ചുപോയതായും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കൽ കോളേജിൽ ചിത്സയിലായിരുന്ന ശ്യാം പറയുന്നു. അമീബിക് മസ്തിഷ്‌കജ്വരബാധയെത്തുടർന്ന് മരിച്ച അഖിലിന്റെ ബന്ധുവായിരുന്നു ശ്യാം. അഖിലിനൊപ്പം ആശുപത്രിയിൽ കൂട്ടുനിന്നിരുന്നു. തുടർന്ന് തലവേദനയും കഴുത്തുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വെൺപകൽ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് അഖിലിന് രോഗബാധ സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിലെത്തി പരിശോധന നടത്തി. രോഗം തുടക്കത്തിലെ കണ്ടുപിടിക്കാനായതിനാൽ തലച്ചോറിയിൽ അധികം അണുബാധയുണ്ടായില്ല. ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്ന് ഡോക്ടർമാർ ഉറപ്പും നൽകി. തുടർന്ന് ശ്യാമും സുഹൃത്തുക്കളും പ്രത്യേക വാർഡിൽ ചികിത്സയിലായിരുന്നു. വിവിധ പരിശോധനകൾ നടത്തി അണുബാധ പൂർണമായി മാറിയെന്ന് ഉറപ്പാക്കിയാണ് ആശുപത്രിയിൽനിന്ന് ശ്യാമിനേയും കൂട്ടുകാരേയും ഡിസ്ചാർജ് ചെയ്തത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്നുള്ള സംഘം ഉൾപ്പെടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്നവരെ സന്ദർശിച്ച് വിശദാംശങ്ങൾ തേടിയിരുന്നു.