ഇന്ത്യയിൽ ജീവൻ അവസാനിപ്പിക്കുന്നവരിൽ കൂടുതലും യുവാക്കളെന്നു റിപ്പോർട്ട്

ഇന്ത്യയിൽ ജീവൻ അവസാനിപ്പിക്കുന്നവരിൽ കൂടുതലും യുവാക്കളെന്നു റിപ്പോർട്ട്. ഇന്ത്യയിൽ 15-നും 19-നും ഇടയിൽ പ്രായമുള്ളവരിലെ മരണനിരക്കിനു പിന്നിലെ കാരണങ്ങളിൽ നാലാമത് ആത്മഹത്യയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരം കേസുകളിൽ 40 ശതമാനവും 30 വയസ്സിനു താഴെയുള്ളവരാണ്. ഇന്ത്യയിൽ പ്രതിദിനം 160 യുവാക്കൾ ജീവനവസാനിപ്പിക്കുന്നതായും വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്യുന്നു. സമ്മർദ്ദം നിറഞ്ഞ കുടുംബ പശ്ചാത്തലം, മാനസികാരോഗ്യത്തിലെ അസ്ഥിരത, മയക്കുമരുന്ന് ഉപയോഗം, പ്രണയനൈരാശ്യം, ഒറ്റപ്പെടൽ എന്നിവ ആത്മഹത്യക്കു പിന്നിലെ കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 2022-ൽ 1.71 ലക്ഷം പേർ ആത്മഹത്യ ചെയ്തതായി എൻ.സി. ആർ. ബി റിപ്പോർട്ട് സൂചിപ്പിക്കുന്നു.