മാതാപിതാക്കളുടെ സ്ക്രീൻ ടൈം കുട്ടികളുടെ ഭാഷാ വൈദഗ്ധ്യത്തെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. യൂണിവേഴ്സിറ്റി ഓഫ് ടർറ്റുവിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഫ്രോണ്ടയേഴ്സ് ഡെവലെപ്മെന്റ് സൈക്കോളജി ജേർണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ക്രീൻ ടൈം പലപ്പഴും കുടുംബവുമായി ഗുണമേന്മയുള്ള സമയം പങ്കുവെക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഇത് കുട്ടികളുടെ ഭാഷ വൈദഗ്ധ്യത്തെ ബാധിക്കാനുള്ള സാധ്യത കൂട്ടുന്നുവെന്നും ഗവേഷകർ പഠനത്തിൽ പറയുന്നു. കുട്ടികളിലെ ഭാഷാ വളർച്ചയിൽ സുപ്രധാന ഘടകമാണ് സംഭാഷണങ്ങൾ. നിത്യേന സംസാരിക്കുന്ന ഭാഷയിലുള്ള പുതിയ വാക്കുകൾ പരിചയപ്പെടാൻ കുട്ടികളെ സഹായിക്കുന്നത് മുതിർന്നവരുമായുള്ള സംഭാഷണങ്ങളാണ്. എന്നാൽ അമിതമായ സ്ക്രീൻ ടൈം ഉപയോഗം കുട്ടികളെ ഇത്തരത്തിലുള്ള സമ്പർക്കങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നു എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.