അഫ്ഗാനിസ്താനിൽ അജ്ഞാത രോഗം പടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ച് രണ്ട് പേർ മരിച്ചതായും റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്താനിലെ പർവാൻ പ്രവിശ്യയിൽ 500 പേർ നിലവിൽ രോഗബാധിതരാണ്. കേസുകൾ കൂടുകയാണെന്നും പ്രവിശ്യ ഗവർണറുടെ വക്താവായ ഹിക്മത്തുള്ള ഷമീമീം എക്‌സിൽ കുറിച്ചു. നിലവിൽ 50 രോഗികൾ ഗുരുതരാവസ്ഥയിലാണെന്നും കുറിപ്പിൽ വ്യക്തമാക്കി. ക്ഷീണം, കൈ, കാലുകളിലെ വേദന, വയറിളക്കം, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.