സംസ്ഥാനത്ത് ക്ഷയരോഗ വിമുക്തമായ കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ല ഇടുക്കി

സംസ്ഥാനത്ത് ക്ഷയരോഗ വിമുക്തമായ കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇടുക്കിയെന്നും ജില്ലയിലെ പൊതുജനാരോഗ്യ പ്രവർത്തകരുടെ മികവാണ് ഇതിന് കാരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് . ജില്ലാ പഞ്ചായത്ത് വിട്ട് നൽകിയ 48 സെന്റ് സ്ഥലത്ത് ആരോഗ്യ കേരളം പദ്ധതി പ്രകാരം 4 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ജില്ലാ ടി ബി സെൻ്ററിൻ്റ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . ജില്ലയിലെ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഇക്കാലത്ത് കഴിഞ്ഞതായും മന്ത്രി വീണാ ജോർജ് പറഞ്ഞു. രജിസ്ട്രേഷൻ, വെയ്റ്റിംഗ്ഏരിയ,ഓ.പി ഐ പി വിഭാഗങ്ങൾ , ഫാർമസി,എക്‌സ് റേ , സിബിനാറ്റ് /ട്രൂനാറ്റ്ലാബ്, ടിബിയൂണിറ്റ് , ,ഡി റ്റി ഒ റൂം ,ഓഫീസ്‌റൂം,കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളാകും പുതിയ ടി ബി സെന്ററിൽ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.