സ്‌തനാർബുദത്തിന് ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഹിനാ ഖാന് മ്യൂക്കോസിറ്റിസ് എന്ന രോഗം സ്ഥിരീകരിച്ചു. സ്തനാർബുദ ചികിത്സയ്ക്കിടെ മ്യൂക്കോസിറ്റിസ് എന്ന രോഗം തന്നെ ബാധിച്ചതായി ഹിനാ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ‘കീമോതെറാപ്പിയുടെ മറ്റൊരു പാർശ്വഫലമാണ് മ്യൂക്കോസിറ്റിസ്. ഇപ്പോൾ അതിന്റെ ചികിത്സയിലാണ്. നിങ്ങളിൽ ആരെങ്കിലും ഈ രോഗാവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടോ. അല്ലെങ്കിൽ എന്തെങ്കിലും ഉപയോഗപ്രദമായ പ്രതിവിധികൾ അറിയാമോ. ദയവായി പറഞ്ഞ് തരിക…’ എന്നായിരുന്ന താരം പോസ്റ്റിൽ പങ്കുവെച്ചത്.