മലപ്പുറത്ത് നിപ ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചതിന് പിന്നാലെ ഇയാളുടെ സ്വദേശമായ തിരുവാലിയില്‍ പരിശോധന നടത്തി ആരോഗ്യ വകുപ്പ്. പരിശോധനയില്‍ സമ്പര്‍ക്ക പട്ടികയിലുള്ള ഒരാള്‍ ഉള്‍പ്പടെ 49 പനി ബാധിതരെ കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ബംഗളൂരില്‍ പഠിച്ചിരുന്ന യുവാവ് പരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മസ്തിഷ്കജ്വര സാധ്യത കണക്കിലെടുത്ത് നടത്തിയ ഡത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ രോഗ സാധ്യത സംശയിച്ചത്. തുടര്പരിശോധനകളില് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.