ആഫ്രിക്കയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന എംപോക്സ് വൈറസിനെതിരെ മുന്‍കരുതലുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസിന്റെ വ്യാപനം തടയാനായി ആശുപത്രികളിലും വിമാനത്തവാളങ്ങളിലും അത്യാഹിത വാര്‍ഡുകള്‍ സജ്ജീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിതിനു പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. തൊലിപ്പുറത്ത് തിണര്‍പ്പുമായി ആശുപത്രികളില്‍ എത്തുന്നവരെ തിരിച്ചറിഞ്ഞ് ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റാനുള്ള നിര്‍ദേശം ആശുപത്രി അധികൃതര്‍ക്ക് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗലക്ഷണങ്ങളുള്ളവരുടെ സാംപ്ള്‍ എടുത്ത് പരിശോധിക്കും. മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ വിമാനത്താവളങ്ങള്‍ക്കും നിര്‍ദേശമുണ്ട്.