അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലുള്ള അവസാന കുട്ടിയും രോഗമുക്തിയിലേയ്ക്ക്. കണ്ണൂര്‍ സ്വദേശിയായ 3 വയസ്സുകാരന്റെ നിലയാണ് മെച്ചപ്പെട്ടത്. ബേബി മെമ്മേറിയല്‍ ആശുപത്രിയില്‍ ഐ.സി.യുവില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ നില മെച്ചപ്പെട്ടതോടെ വാര്‍ഡിലേയ്ക്ക് മാറ്റി. ഒരാഴ്ചയ്ക്കുള്ള കുട്ടിക്ക് ആശുപത്രി വിടാനാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുമ്പ് ചികിത്സയിലായിരുന്ന കാരപ്പറമ്പ് സ്വദേശി 4 വയസ്സുകാരനും പള്ളിക്കര സ്വദേശി 14കാരനും രോഗം ഭേതമായി ആശുപത്രിവിട്ടിരുന്നു.