ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരിലെ ഹൃദയ സംബന്ധമായ രോഗപ്രതിരോധത്തിന് കൃത്രിമ മധുരമായ സുക്രൊലോസ് സഹായിക്കുമെന്ന് പഠനം

ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരിലെ ഹൃദയ സംബന്ധമായ രോഗപ്രതിരോധത്തിന് കൃത്രിമ മധുരമായ സുക്രൊലോസ് സഹായിക്കുമെന്ന് പഠനം. മദ്രാസ് ഡയബെറ്റസ് റിസർച്ച് ഫൗണ്ടേഷനാണ് പഠനം പ്രസിദ്ധീകരിച്ചത്. ടേബിൾ ഷുഗറിന് സൂക്രോസ് പകരം കൃത്രിമ മധുരമായ സൂക്രാലോസ് ഉപയോഗിക്കുമ്പോഴുള്ള ഫലത്തെ വിലയിരുത്തുകയായിരുന്നു പഠന ലക്ഷ്യം. ടി2ഡി ബാധിതരായ 179 ഇന്ത്യക്കാരിലാണ് 12 ആഴ്ചയോളം ഗവേഷകർ പരീക്ഷണം നടത്തിയത്. ദിവസവും കുടിക്കുന്ന കാപ്പി, ചായ എന്നിവയിൽ ചെറിയ അളവിൽ സുക്രാലോസ് ചേർത്ത് ഉപയോഗിക്കുന്നത് ഗ്ലൈസീമിക് സൂചകങ്ങളായ ഗ്ലൂക്കോസ് അല്ലെങ്കിൽ എച്ച്ബിഎ1സി അളവുകളിൽ വിപരീത ഉളവാക്കില്ലെന്ന് കണ്ടെത്തി. ഇവരിൽ ശരീര ഭാരം , അരക്കെട്ടിന്റെ വണ്ണം, ബോഡി മാസ് ഇൻഡെക്‌സ് എന്നിവയിൽ ചെറിയ മെച്ചപ്പെടൽ ഉണ്ടായതായും പഠന ഫലം സൂചിപ്പിക്കുന്നു. മുതിർന്ന പ്രമേഹ രോഗവിദഗ്ദ്ധനായ ഡോ വി മോഹനാണ് പഠനത്തിന് നേതൃത്വം നൽകിയത്. സൂക്രാലോസിന്റെ കാര്യക്ഷമതയെയും സുരക്ഷയെയും കുറിച്ചുള്ള കൂടുതൽ പഠനം നടക്കുകയാണ്.