വിരസത മാറ്റാനായി REELS വീഡിയോകൾ തുടർച്ചയായി കണ്ടിരിക്കുന്നത് വിരസത രൂക്ഷമാക്കുമെന്ന് പഠന റിപ്പോർട്ട്

വിരസത മാറ്റാനായി REELS വീഡിയോകൾ തുടർച്ചയായി കണ്ടിരിക്കുന്നത് വിരസത രൂക്ഷമാക്കുമെന്ന് പഠന റിപ്പോർട്ട്. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ ആണ് പഠനം നടത്തിയത്. യുണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഒരാൾ വളരെ പെട്ടെന്ന് ഒരു വീഡിയോയിൽ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോൾ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോയിൽ ശ്രദ്ധ കുറയുകയും കൂടുതൽ തൃപ്തികരമായ ഉള്ളടക്കങ്ങൾ പരതുകയും ചെയ്യുന്നു. വിരസത ഒഴുവാക്കാനുള്ള മികച്ച മാർഗ്ഗം കണ്ടുകൊണ്ടിരിക്കുന്ന ഉള്ളടക്കത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഡിജിറ്റൽ സ്വിച്ചിങ്ങ് ഒഴിവാക്കുക എന്നതാണ്. വളരെ ചെറിയ നേരത്തിനിടയിൽ ഒരു ഉള്ളടക്കത്തിൽ നിന്ന് മറ്റൊന്നിലേക്ക് പോകുന്ന പ്രവണതെയാണ് ഡിജിറ്റൽ സ്വിച്ചിങ്ങ് എന്ന് പറയുന്നത്. കൂടുതൽ വിരസതയിലേക്കും ശ്രദ്ധ കുറയുന്നതിലേക്കും ഇത് നയിക്കുമെന്നും പഠനം പറയുന്നു.