സുവർണ അവസരം; പെൺകുട്ടികൾക്ക് 4 വർഷത്തെ ബിഎസ്‌സി നഴ്‌സിങ് പഠനം, സ്‌റ്റൈപെൻഡോടെ പൂർത്തിയാക്കി, സായുധ സേനയിൽ കമ്മിഷൻഡ് ഓഫിസർ ആകാം

പെൺകുട്ടികൾക്ക് 4 വർഷത്തെ ബിഎസ്‌സി നഴ്‌സിങ് പഠനം, സ്‌റ്റൈപെൻഡോടെ പൂർത്തിയാക്കി, സായുധ സേനയിൽ കമ്മിഷൻഡ് ഓഫിസർ ആകാൻ സുവർണ അവസരം. താൽപര്യമുള്ളവർക്ക് ഓഗസ്റ്റ് 7ന് രാത്രി 11 മണി വരെ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം. നീറ്റ് 2024 ലെ സ്കോർ നോക്കിയാണ് പ്രാഥമിക സിലക്‌ഷൻ. നീറ്റ് സ്കോർ, ‍ഡൽഹിയിലെ ബേസ് ഹോസ്പിറ്റലിൽ നടത്തുന്ന കംപ്യൂട്ടർ ഉപയോഗിച്ചുള്ള ടെസ്റ്റിലെ പ്രകടനം, സൈക്കളോജിക്കൽ അസസ്മെന്റ്, ഇന്റർവ്യൂ എന്നിവ പരിഗണിച്ചാണ് അ‌ന്തിമ റാങ്കിങ്. ‌സ്പോർട്സ് പ്രാവീണ്യമുളളവർക്കും സൈനികരുടെ മക്കൾക്കും വിശേഷ വെയ്റ്റേജുണ്ട്.