മുൻ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കെ.ജി.എം.ഒ.എ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജനങ്ങളുടെ ഹിതമറിഞ്ഞ് പ്രവർത്തിച്ച ഒരു പൊതു പ്രവർത്തകൻ, മികച്ച ഭരണാധികാരി എന്നീ നിലകളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കെ.ജി എം.ഒ.എ യുമായി ഊഷ്മളമായ ബന്ധമായിരുന്നു പുലർത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിൽ അദ്ദേഹം സംഘടനയ്ക്ക് നൽകിയ സഹായ സഹകരണങ്ങൾ ഏറെ സ്നേഹത്തോടെയും നന്ദിയോടെയും സംസ്ഥാന സമിതി സ്മരിക്കുന്നതായും കെ.ജി.എം.ഒ.എ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് ആദരാഞ്ജലികൾ നേരുന്നതിനോടൊപ്പം അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നതായി കെ.ജി.എം.ഒ.എ പത്രകുറിപ്പിൽ വ്യക്തമാക്കി.